Blog

ചില അവസസ്ഥാന്തരങ്ങൾ

പണ്ടത്തെ മനുഷ്യന്റെ മാനസിക അവസ്ഥയിൽ നിന്നും.. രാഷ്ട്രീയതിന്റെ മാനസിക അവസ്ഥയിലേക്ക്. ചിന്തിക്കുന്ന ഒരു മനസു രൂപപെടുത്തിയത് കമ്മ്യൂണിസം ആണ്…. എനിക്ക് ഇതു വരെ ആ പ്രതേയ ശാസ്ത്രതോട് യോജിക്കാൻ കഴിയുന്ന ആളും അല്ല..
വെട്ടിപിടിക്കൽ അതിനെ പുച്ഛിച്ചു തള്ളുന്നു.. മത്സരിച്ചു

ജയിക്കുക.. അതാണ് വേണ്ടത്. അതിൽ ജാതിയും മതവും.. വരണവും, അവർണവും ഒക്കെ കുത്തി നിറച്ചു അവിൽ രൂപത്തിൽ ആക്കി ചുടുമ്പോൾ ആണ്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്..
മത മാറ്റിക്കുന്ന ഏർപ്പാടിനോടു യോജിക്കുന്നില്ല…ഒരാൾക്കു സ്വമേതയാ.. ഏതു മതത്തിൽ വിശ്വാസിക്കാനും ജീവിക്കാനും അവകാശമുണ്ട്

അതിനെ ഉൾകൊള്ളുക.. അതു പോലെ രാഷ്ട്രിയമായും.. അങ്ങിനെ തന്നെ…മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് ജീവന് ഒരു വിലയും ഈ സമൂഹം നൽകുന്നില്ല.. അതു കൊണ്ടു ജീവിക്കാനും ബുദ്ധിമുട്ടയാണ്.. ഓരോ ദിവസവും പത്ര വാർത്തകളിൽ നിറയുന്ന വിവരങ്ങൾ… കേരളം ഇന്ന് കണ്ടില്ലാത്ത

കാര്യങ്ങൾ ആണ്….. സ്നേഹവും വിശ്വാസവും ഒക്കെ കൂട്ടിൽ അടച്ച കിളിയെ പോലെ.. അങ്ങിനെ ഇരിക്കുകയാണ്…. പകരം കൂടുതലും മനുഷ്യന്റെ ചിന്തകൾ.. അതിരു കടന്നു.. പോകുന്നു എന്ന് വേണം കരുതാൻ……. ഇനിയും മരിക്കാത്ത ഓർമകൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ടു ജീവിക്കാൻ.. ഞാൻ ഇവിടെ തന്നെയുണ്ട്.. ജീവൻ ഇല്ല

എങ്കിൽ കാണില്ല.. അവസാനത്തെ എഴുതാൻ ആയി ചലിപ്പിച്ച വിരലും സ്‌മൃതി അടയുന്ന നാൾ ഞാൻ മരിച്ചെന്നു കരുതി കൊള്ളുക….
നമസ്‍തെ 🙏

മഹാമാരി

മഹാമാരിയായി പെയ്തിറങ്ങിയ
നിന്നെ പുണർന്നനാൾ തൊട്ടു
എന്റെ ശ്വാസവും നിലയ്ക്കാൻ
തുടങ്ങിയ എന്റെ ജീവന്റെ കണികയും
ഇനിയും മതിവരാതെ പുൽകിയ
സ്നേഹവും…. ഒരു ദിവസം എന്നെയും
കൊണ്ടു പറന്നു പോകുന്ന നിമിഷത്തിനായി കാതോർകയായി
വരില്ലേ പുണരില്ലേ…… നീ

വിദ്യാലയം

ഓർമ്മകൾ പൂവിടും അക്ഷരമുറ്റത്തു
തനിയെ പൂവിടും…. കുഞ്ഞുപൂവായ്
വിടർന്നു ചിരിക്കയാണെൻ മനസും
ഇന്നലെകൾ പെയ്തു ഇറങ്ങിയ പടവുകൾ അക്ഷരത്തിന്റെ അഗ്നി പകർന്നു നൽകിയ മനസിനെ ഓർക്കയാണ് എന്നും… ഇനിയും ഒരു പൂവായി ജന്മമുണ്ടെകിൽ ആ വിദ്യലയത്തിൻ മുറ്റത്തു വിടരുവാൻ മോഹം..

ഭൂമി

സ്നേഹിച്ചോതൊക്കെയും വേർദ്ധമായ്….. നടിക്കാൻ അറിയില്ല എനിക്കീ മണ്ണിൽ…. ഇനിയും സ്നേഹിച്ചിടും….. പുണരും ഈ ഭൂമിയെൻ അമ്മതൻ പാൽമണമൂറും
ദാഹജലം നൽകി എന്നെ പോറ്റിടുമെന്നേ വിശ്വാസമുണ്ടെൻ
ജീവിതം…. ദീർഘ നിശ്വാസം എന്റെ സിരകളിൽ പടരുന്ന… സമയമത്രയും.. ഒരു പുതുജീവനായി
തുടിക്കും..a

എൻ പൊൻ പ്രഭാതമേ

രാകിളികൾ ചിലച്ചു തുടങ്ങിയെൻ
മുറ്റത്തെ തൈമാവിൻ കൊമ്പിൽ
ഉണരുന്നു പ്രഭാതത്തിലെന് ഒരു പുതിയ ദിനം കൂടി….. ഇരതേടി അലയുവാൻ എൻ ചിറകുകൾ കൊതിപ്പൂ…… കാറ്റിൽ ചിറകടിച്ചു
ഉയരുവാൻ കൊതിപ്പൂ.. പുലരി വെളുത്ത.. ചക്രവാള സീമയിൽ
ഉണരില്ലേ പൊട്ടിവിടരിലെ എൻ
പൊൻ പ്രഭാതമേ……

പൂക്കാലം

ഇനിയാരെങ്കിലുമീ എൻ ഹൃദയത്തെ നോവിച്ചുടുന്ന നിമിഷമെൻ ഒരു പൂക്കാലം തന്നെ വാരി വിതറുവാൻ എൻ മനം കൊതിപ്പൂ…… (With സൂജപാർവതി Quoted reply)

കേന്ദ്രം

കേന്ദ്രം തരുന്ന ഒക്കെയും നക്കിയിട്ടു
അലറുന്നു….. മുരളുന്നു….. കുരക്കുന്നു……. നിങ്ങൾ എനിക്ക് എന്തിനീയും തരും… ഞങൾ അതു ഇതു മെല്ലാം… തിന്നിടും… ആരുണ്ടു ചോദിപ്പാന് മർദ്യരെ.. നിന്നെ തന്നെ വിഴുങ്ങിടു മോരുനാൾ കണ്ടു നിൽ ക്കയി എന്റെയി അഹങ്കാരം കാൺപതിനായ്……. മുടരേ..

പപ്പടം

കത്തി തീരാൻ കൊതിക്കുന്ന നെയ്തിരികളെ അണക്കാൻ കാത്തിരുന്നവർ….. ഇന്നെത്തിനീ ചതി

പപ്പടത്തിനോടു കാട്ടുന്നു…. ആ നെയ്യിൽ ഊളിയിട്ടു പറക്കുവാൻ കൊതിച്ച .. ആ പപ്പടത്തിനും കാണുകിലെ ഒരു മോഹം

ട്വിറ്റർ ചളി

ട്വിറ്ററിൽ എവിടെയും കാണുന്നു
ചളിയെന്ന വാക്ക് ഞാൻ
എന്തെ സ്നേഹിപ്പാന് തിരയുന്നു
നിങ്ങളിൽ ട്വിറ്ററിൽ ഈ വാക്കിനെതാൻ…… ചളി മോശമാണ് എന്ന് എനിക്ക് അഭിപ്രായമേതുമില്ല
സ്നേഹികയീ ചളിയെ നമോരുതരു മീ ട്വിറ്ററിൽ..

കൂട്ടുകാർ

ഒത്തിരി സ്നേഹിച്ച കൂട്ടുകാരെ തേടി
ഇന്നലെകളിൽ ഊളിയിട്ട് പറന്ന മനസിന്റെ ചിറകുകൾ…. വീശി അങ്ങ് ദൂരേക്ക് പറക്കാറുണ്ട് ….. ഓർമ്മകളെ തഴുകാൻ ഇവിടെയും. എനിക്ക് തരുമോ. ഒരു വസന്തം..🥰