ഞാൻ ഇങ്ങെനെയാണ്.😌

കോരിചൊരിയുന്ന മഴയത്തു ഒരു രാത്രി കയറി വന്നതാണി മലയാളം ട്വിറ്ററിൽ….. പക്ഷേ കൈ പിടിക്കാൻ ആരുമില്ല…കൂട്ടുനടക്കാൻ ആരുമില്ല അങ്ങിനെ വാടി കരിഞ്ഞ ഞാൻ എന്റെ ദേശീയത കൊത്തി വച്ച മനസ്സിൽ എന്തൊക്കയൊ എടുത്തു പോസ്റ്റി. താഴെയ്ക്ക് ഞാൻ നോക്കുന്നില്ല… അതു അവിടെ കിടപ്പുണ്ടാകും

ഓരോർമായ്…. ഇന്നും ഞാൻ അകലെയാണ്…. എല്ലാവരുടെയും മനസ്സിൽ…..ദൂരത്തു തന്നെ ഇരുന്നു
ഓരോരുത്തരെയും ഞാൻ അറിയുന്നു മനസ് ഒരു തൊട്ടവാടി പോലെയാണ്.. അതിങ്ങനെ പാറി പറന്നു നടക്കും… ഏറ്റവും എനിക്കിഷ്ടം ട്രാവലിങനോട് ആണ്
മനസിനെ പൂർണമായും സ്വാതന്ത്ര്യം കിട്ടുന്നതും

അന്ന് തന്നെ കാഴ്ചകൾ കണ്ടു ഫോട്ടോ ഒക്കെ എടുത്തു ഒറ്റയ്ക്ക് തന്നെയാണ് യാത്രകൾ മിക്കതും
അതിനു ഒരു ത്രില്ല് വേറെയുണ്ട്…
എവിടെ പോകുന്നു വെങ്കിലും കുറെ നാൾ മുന്നേ ആ സ്ഥലത്തെ കുറിച്ച് പഠിക്കും… ചിലപ്പോൾ ആ കാഴ്ചകൾ
വീഡിയോയിൽ പകർത്താറുമുണ്ട്
എല്ലാം വളരെ കൃത്യമായി പ്ലാൻ

ചെയ്ത് യാത്രകൾ വളരെ മനോഹരം…. നേരെത്തെ ഹോട്ടൽ ബുക്ക്‌ ചെയും….. കാരണം അവിടെ ചെന്നിട്ടു തപ്പുന്നതു നമ്മുടെ അവിടെത്തെ അമ്പിയസ് കിട്ടാതെ വന്നാൽ യാത്രയുടെ ത്രില്ല് പോകും.. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് പോകണം എന്ന് തോന്നിയിട്ടില്ല… ഇനിയും യാത്രകൾ

പോകണം.. പുതുവർഷം ആണ് എന്റെ പ്ലാൻ ഒരുപാട് സ്ഥങ്ങൾ മനസ്സിൽ ഉണ്ട് .. യാത്രക്കായി പോയിട്ട് നിർത്തി തിരിച്ചു വന്ന ഓർമകളും ഉണ്ട്……….2021 പുതിയ യാത്രകൾ ഉണ്ടാകും തീർച്ചയായും
അതൊക്കെ പോസ്റ്റ്‌ ചെയ്യും..🙏😌

Leave a comment